Monday, February 24, 2014

മണ്ണടി കാവിലമ്മ


പത്തനംതിട്ട ജില്ലയില്‍, അടൂര്‍ താലുക്കില്‍, കടമ്പനാട് പഞ്ചായത്തില്‍ മണ്ണടിയില്‍ കല്ലടയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രസത്യങ്ങളാലും ഐതിഹ്യ പെരുമയാലും സഹസ്രാബ്ദങ്ങളുടെ പഴമ ഉള്‍ക്കൊള്ളുന്ന മണ്ണടി കാവിലമ്മയെ  ആരാലും പ്രതിഷ്ടിക്കപ്പെട്ടതല്ല.

ദേവീ ക്ഷേത്രങ്ങള്‍ ഏറെ ഉണ്ടാകുമെങ്കിലും ദുഷ്ടരെ നിഗ്രഹിക്കുവാനായി അവതാരമെടുത്ത ഉഗ്രമൂര്‍ത്തിയായ ദാരികനെ നിഗ്രഹിച്ച ശേഷം ശശാന്തസ്വരൂപിണിയായി പഴയ കടവില്‍ കുടി കൊള്ളുന്ന  മണ്ണടി കാവിലമ്മയുടെ ചൈതന്യത്തിനു സമാനതകളില്ല.



സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തു  പുല്ല് അറക്കുവാന്‍ പഴയ കാവില്‍ എത്തിയ സ്ത്രീകള്‍ മുന്നില്‍ കണ്ട ശിലയില്‍ മൂര്‍ച്ച കൂട്ടുവാന്‍ അരിവാള്‍ ഉരയ്ക്കവേ ആ ശിലയില്‍ നിന്നും രക്തം  വാര്‍ന്നു വരുന്നതും  ഇത് കണ്ടു സ്ത്രീകള്‍ നാടുവാഴിയെയും  കരപ്രമാണിമാരെയും വിവരം അറിയിക്കുകയും അവര്‍ രക്തം കണ്ട സ്ഥലത്ത് മണ്ണ് വാരിയിടുവാന്‍ നിനിര്‍ദേശിക്കുകയും  മണ്ണ് വാരി അടിച്ച  സ്ഥലത്തിനു  മണ്ണടി എന്ന പേര് ലഭിച്ചതുമാണ് ഐതിഹ്യം .

നാടുവാഴിയുടെ നിര്‍ദേശപ്രകാരം ദേവഹിതം അറിയുവാന്‍ പ്രശ്നം വെയ്ക്കുകയും അത് വഴി ദേവി ചൈതന്യത്തെ തിരിച്ചറിയുകയും അവിടെ പ്രത്യക്ഷപെട്ട വെളിച്ചപ്പാടിന്റെ (കാമ്പിത്താന്‍) അരുളപ്പാട് അനുസരിച്ച് ദേവിക്ക് മലരും പഴവും നിവേദ്യമായി നല്‍കുകയും തുടര്‍ന്ന് അവിടെ താല്‍ക്കാലിക ക്ഷേതം നിര്‍മ്മിക്കുകയും ദേവിയുടെ ചൈതന്യ൦  കുടികൊള്ളുന ശിലയ്ക്ക് യാതൊരു ഭംഗവും ഉണ്ടാകാതെ തന്നെ ദേവി വിഗഹമാമായി നിലനിര്‍ത്തി ആരാധിച്ചു വരുന്നതുമാണ് .ക്ഷേത്ര കാര്യങ്ങള്‍ ദേവി ചൈതന്യമുള്ള കാ കാമ്പിത്താന്റെ കൈകാര്യത്തില്‍ നടന്നു വരവേ ക്ഷേത്രത്തിന്റെയും നാടിന്റെയും പെരുമ ലോകം മുഴുവന്‍ വ്യാപിച്ചു. അമ്മയുടെ ഇഷ്ടവും ലക്ഷ്യവും ഭക്തര്‍ക്ക്‌ പകര്‍ന്നു നല്‍കി ഭക്തരുഎ ദുഖവും ദുരിതവും അമ്മയിലെത്തിച്ചു പരിഹാരം നല്‍കി അമ്മയ്ക്കും ഭക്തര്‍ക്കും ഇടയില്‍ കാലാകാലങ്ങളായി  നില നിന്ന ഈ ദിവ്യ ജ്യോതിസ്സുകള്‍  (കാമ്പിത്താന്മാര്‍ ‍) നൂറ്റാണ്ടുകളോളം ലോകത്തിനു തന്നെ വെളിച്ചമായിരുന്നു.




പാറക്കടവിന്റെ അഗാധതയില്‍ മുങ്ങി മറയുന്ന കാമ്പിത്താന്‍ നിമിഷങ്ങള്‍ക്കകം  ഒരു കൈയില്‍ ചൂട് നിവേദ്യവും  മറു കൈയില്‍
വാളും ചിലമ്പുമായി ഭക്തരുടെ മുന്‍പില്‍ പ്രത്യക്ഷമായതും കൂടപ്പാറമല താണ്ടി പുളിക്കുട്ടികളുമയി ക്ഷേത്ര നടയില്‍ എത്തിയതും ഭക്ത ജനങ്ങളില്‍ തന്റെ ദേവീ സാന്നിധ്യം വിളിച്ചറിയിക്കുന്നു.ദേവിയെ പ്രാപിക്കുന്ന ഭക്തര്‍ക്ക്‌ തന്റെ പ്രതി പുരുക്ഷനായ  കാമ്പിത്താനിലൂടെ ദേവി സര്‍വ ഐശ്വര്യങ്ങളും
നല്‍കി വന്നിരുന്നു.

ഇതു കേട്ടറിഞ്ഞു നാടിന്‍റെ നാനാ ഭാഗത്തുള്ളവര്‍ സങ്കട  നിവര്‍ത്തിക്കും ഉധിഷ്ട കാര്യസാധ്യതിനുമായി അമ്മയെ ശരണം പ്രാപിച്ചതില്‍ സാധാരണക്കാര്‍ മുതല്‍ നാടുവാഴികള്‍ വരെ ഉള്‍പ്പെട്ടിരുന്നു. ആ കാലത്ത് സന്താന ലബ്ധിക്കായി  കായംകുളം രാജാവ്‌ മണ്ണടി ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തില്‍ എത്തുകയും  സന്താന ഭാഗ്യം ലഭിച്ച രാജാവ്‌ പുരുഷനായ  കാമ്പിത്താതാന്റെ നിര്‍ദേശാനുസരണം ദോഷ പരിഹാരാര്‍ത്ഥം ഇന്ന് കാണുന്ന ക്ഷേത്രം നിര്‍മ്മിച്ച്‌ ദേവിക്ക് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വഴിപാടായി ഉച്ചബലിയും  നടത്തി.അതാണ് ഉച്ച ബലി ഉത്സവം.

യുദ്ധ വിജയത്തിനായി അമ്മയെ പ്രാപിച്ച മാര്‍ത്താണ്ഡവര്‍മ്മയ്ക്കുണ്ടായ യുദ്ധ വിജയത്തിനുശേഷം മണ്ണടി പട്ടാഴി ദേശം കരമൊഴിവായി അമ്മക്ക് സമര്‍പ്പിക്കുകയും ക്ഷേത്രവും നോക്കി നടത്താന്‍ ദേവിയുടെ പ്രതി പുരുക്ഷനായ കാമ്പിത്താനെ  ഏല്‍പ്പിച്ചതിനും ചരിത്രം സാക്ഷ്യം.




മറ്റൊരവസ്സരത്തില്‍ അമ്മയെ പരീക്ഷിക്കാന്‍ ശ്രമിച്ച പാണ്ട്യരാജാവില്‍ നിന്നും സ്വര്‍ണ വാളും ചിലമ്പും കണക്കു പറഞ്ഞു വാങ്ങി എടുത്തു എന്നതും കേട്ട് കേള്‍വി .ക്ഷേത്ര ഭരണത്തിന് രാജാവില്‍ നിന്നും കാമ്പിത്താനു നിര്‍ലോഭമായ പ്രോത്സാഹനം ലഭിച്ചിരുന്നു.ഇത് ക്ഷേത്രത്തിന്റെയും മണ്ണടിയുടെയും അപൂര്‍വമായ വളര്‍ച്ചയ്ക്കും പ്രസിദ്ധിക്കും കാരണമായിട്ടുണ്ട്.

ദേവിയുടെ മഹാത്മ്യവും  കാമ്പിത്താന്റെ ദിവ്യശക്തിയുമാണ് തിരുവിതാംകൂര്‍ ദളവയായിരുന്ന പ്രഥമ സ്വാതന്ത്ര്യ സമര സേനാനി  ധീര ദേശാഭിമാനി വേലുത്തമ്പിയെ  മണ്ണടിയില്‍ എത്തിച്ചത്. മൂന്നാം കാമ്പിത്താന്റെ അന്ത്യത്തിനു ശേഷം തുടര്‍ന്നു കാമ്പിത്താന്മാര്‍ ഉണ്ടായിരുന്നില്ല.




മേല്‍ക്കൂരയില്ലാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്ന്. അരി വെച്ച് നിവേദ്യമില്ലാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മണ്ണടി ക്ഷേത്രം . വ്യത്യസ്തമായ ആചാരം നിലനില്‍ക്കുന്ന ഇവിടെ ദിവസം ഒരു നേരത്തെ
പൂജ മാത്രമേ ഉള്ളു. ഭക്ത ജന സഹസ്രങ്ങളുടെ പരദേവതയും ഇഷ്ട വര ദായിനിയുമായി പഴയ കാവില്‍ കുടി കൊള്ളുന്ന മണ്ണടി കാവിലമ്മ സ്വയം ഭൂവാണ്.മണ്ണടി  കാവിലമ്മ യുടെ പ്രധാന ഉത്സവമായ  ഉച്ച ബലി ആചാരങ്ങള്‍ കൊണ്ടും അനുഷ്ഠാനങ്ങളും കൊണ്ട് മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് . ഉച്ചബലിക്ക് പ്രത്യേക നാളുകളോ തീയതികളോ ഇല്ല.

കുംഭമാസം ഒന്നാം തീയതി ജ്യോതിശാസ്ത്രവിധി പ്രകാരം  ഗണിചെടുക്കുന്ന തീയതിയില്‍ ഉച്ചബലി  നടത്തപ്പെടുന്നു. ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഉത്സവ ചടങ്ങുകള്‍ നടത്തപ്പെടുന്നു.
കൊടിയേറ്റ് മുതല്‍ പുതിയ കാവിലെ ആറുദിവസ്സത്തെ ചടങ്ങുകള്‍ക്ക് ശേഷം പ്രധാന ചടങ്ങായ ഉച്ച ബലി ദിവസ്സം ദാരിക നിഗ്രഹത്തിനായി മണ്ണടി ഭഗവതിയുടെ തിരുമുടി സൂക്ഷിച്ചിരിക്കുന്ന മുടിപ്പുരയില്‍ നിന്നും വധ്യമേള ങ്ങളുടെയും പതിനായിരക്കണക്കിനു ഭക്ത ജനങ്ങളുടെയും  അകമ്പടിയോടെയും പരമ്പരാഗത പാതയിലൂടെ ആവണംപാറ വഴി മണ്ണടി ക്ഷേത്രത്തിലെ ആല്‍തറയില്‍ തിരുമുടി എത്തിച്ചേരുന്നു. ഈ സമയത്ത് ക്ഷേത്രത്തിനത്തെ പാട്ടമ്പലത്തില്‍ വര്‍ഷത്തിലൊരിക്കല്‍  തയ്യാറാക്കപ്പെടുന്ന നിവേദ്യം പകമാകുന്നു. ആല്‍ത്തറയില്‍ എത്തി യ ദേവി പതിനായിരങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു  രാത്രി 12 മണിയോട് കൂടി ദാരിക നിഗ്രഹത്തിനു തയ്യാറെടുക്കുന്നു. ഭൂത ഗണങ്ങളുടെ അകമ്പടിയോടെ പേച്ചു കുളത്തിലേക്ക്‌ എഴുന്നള്ളുന്ന ദേവി വേതാള കല്ലില്‍ താളം ചവിട്ടി ശക്തിസ്വരൂപിണിയായി ദാരിക നിഗ്രഹം നടത്തുന്നു. ഈ അപൂര്‍വ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പതിനയിരക്കനക്കിനു ഭക്ത ജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.ദാരിക നിഗ്രഹത്തിനു ശേഷം കോപാകുലയായ ദേവിയുടെ രൌദ്രത്തിന് ശാന്തത വരുത്താനായി അടവിയും ബാലിക്കുടയും നടത്തുന്നു.തുടര്‍ന്ന് ഭൂത ഗണങ്ങള്‍ക്ക്  ചരിവ് തൂകി ദേശാ തിര്‍ത്തിയില്‍ കൂടി സഞ്ചരിച്ചു തിരുമുടി മണ്ണടി മുടിപ്പുരയില്‍ എത്തുന്നതോട് കൂടി ചടങ്ങുകള്‍ക്ക് സമാപനമാകുന്നു.ഇതിലേക്ക് എല്ലാ ഭക്ത ജങ്ങളുടെയും സാന്നിധ്യം ദേവീ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കര്‍ക്കിടക മാസ്സത്തെ കറുത്ത വാവിന് ക്ഷേത്രക്കടവില്‍ (കാമ്പിത്താന്‍ കടവില്‍)പിതൃക്കളുടെ  പ്രീതിക്കായി ബലി തര്‍പ്പണം നടത്തുന്നു.ആചാര്യ ശ്രേഷ്ടന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന ചടങ്ങില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ ബലി തര്‍പ്പണം നടത്തുന്നു. കല്ലടയാര്‍ തെക്കോട്ടൊഴുകുന്ന ഈ അപൂര്‍വ സ്നാനഘട്ടവും അവിടെ കാമ്പി ത്താന്‍ നിര്‍മ്മിച്ച അതി പുരാതനവും വിശിഷ്ടമായ കല്‍ മണ്ഡപവും പ്രത്യേകം ശ്രദ്ധേയമാണ്.





ക്ഷേത്രത്തില്‍ എത്താനുള്ള എളുപ്പ വഴി.:
എം സി റോഡില്‍ അടൂര്‍-കൊട്ടാരക്കര റൂട്ടില്‍ എനാത്തു ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറോട്ട് മൂന്നു കിലോമീറ്ററും  അടൂര്‍-ശാസ്താംകോട്ടസംസ്ഥാന പാതയില്‍ കടമ്പനാട്ട് നിന്നും കിഴക്കോട്ട് 5 കിലോമീറ്ററും അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതയില്‍ വെള്ളക്കുളങ്ങര  ജംഗ്ഷനില്‍ നിന്ന് തെക്കോട്ട്‌ 6 കിലോമീറ്റര്‍ 

No comments:

Post a Comment