Tuesday, March 11, 2014

ഇന്ന് ചൊവ്വാഴ്ച ; കടമ്പനാട് ചന്ത ദിവസ്സം !!!


ഇന്ന് ചൊവ്വാഴ്ച...കടമ്പനാട് ചന്ത ദിവസ്സം....കുറെ നാളുകളായി ചന്തയില്‍ നേരിട്ട് പോയിട്ട്...പതിവ് പോലെ നല്ല തിരക്ക്..കുറെ നേരം ആ തിരക്കുകളും നോക്കി നിന്ന്...തൊട്ടടുത്ത്‌ പച്ചക്കറികള്‍ വില്‍ക്കുന്നു...തക്കാളി ഒരു കിലോ 1O രൂപ മുരിങ്ങയ്ക്ക ഒരു കിലോ 20 രൂപ..പച്ചമുളക് ഒരു കിലോ 50 രൂപ...ഞാന്‍ തക്കാളിയും മുരിങ്ങയ്ക്കയും പച്ച മുളകും മേടിച്ചു...




തിരക്ക് അല്‍പ്പം കുറഞ്ഞെന്നു തോന്നുന്നു...മത്സ്യ വില്‍പ്പനക്കാരുടെ അടുത്തേക്ക് നീങ്ങി...എന്നെ കണ്ടു പരിചയമുള്ള ഒരു മത്സ്യ വ്യാപാരി...അടുത്ത് വന്നു വിശേഷങ്ങള്‍ ചോദിച്ചു..പുള്ളിയും കുറച്ചു നാളായി മത്സ്യ വില്‍പ്പനയ്ക്ക് വന്നിട്ട്..ഇപ്പോള്‍ അസുഖം കുറവുണ്ട് എന്ന് പറഞ്ഞു..ഞാനും ഒരു വര്‍ഷത്തിലേറെയായി ചന്തയില്‍ പോയിട്ട്...



നോയമ്പ് ആണ് ഇപ്പോള്‍..ഞാന്‍ അല്ല...ഭാര്യ...പിന്നെ ടിപ്പുവുണ്ട്...താറാവുകള്‍ ഉണ്ട് വീട്ടില്‍ ..അവര്‍ക്ക് നോയമ്പ് ഇല്ല...കുറച്ചു ചെറിയ മീനുകള്‍ മേടിക്കണം എന്ന് പറഞ്ഞു...എന്റെ മത്സ്യ വ്യാപാരി സുഹൃത്ത്‌ സ്വന്തം കച്ചവടം ഒക്കെ കഴിഞ്ഞു പച്ചക്കറികളും മേടിച്ചു വീട്ടിലേക്കു പോകാന്‍ തയ്യാര്‍ എടുക്കുന്നു...


ഏതായാലും ...എന്റെ ആവശ്യം അറിഞ്ഞു അദ്ദേഹം ..മറ്റൊരു മീന്‍കാരന്റെ കൈവശമുള്ള ...കുറെ മീന്‍ മേടിച്ചു തന്നു...മത്തിയാണ് ഞാന്‍ ചോദിച്ചത് ...മത്തി പഴുതതാണ് എന്ന് സുഹൃത്ത്‌ തന്നെ എന്നോട് പറഞ്ഞു...മങ്കട മീന്‍ നല്ലതാണു എന്നും പറഞ്ഞു...എന്റെ കൈയില്‍ ആണെങ്കില്‍ ഇതൊക്കെ മേടിക്കാന്‍ പൈസയും ഉണ്ടായിരുന്നില്ല..എ ടി എമ്മില്‍ തിരക്ക് ആയതു കൊണ്ട് പൈസ എടുക്കാതെ കുറെ ചില്ലറ കാശുമായാണ്  ഞാന്‍ ചന്തയിലേക്ക് തിരിച്ചത്....


ടിപ്പുവിന് മത്സ്യ൦ അല്പം പഴുത്തു പോയാലും വല്യ കുഴപ്പം ഇല്ല...ഏതായാലും പഴുത്ത മത്തി തന്നെ ഞാന്‍ മേടിച്ചു 50 രൂപയ്ക്ക് ..അങ്ങനെ ചന്ത ദിവസ്സം അകെ ചെലവ് പച്ചക്കറികള്‍ ഉള്‍പ്പെടെ 90 രൂപ ..നല്ല വെയില്‍ ഉണ്ട് ..എന്റെ 4 വീല്‍ സ്കൂട്ടെറില്‍..തലയില്‍ ഒരു ക്യാപ്പും വെച്ച് വീട്ടിലേക്കു തിരിച്ചു...അപ്പോഴെക്കും ഭാര്യ ..കുറച്ചു കപ്പയും ...കാച്ചിലും...നല്ല പച്ചമുളക്...ഉള്ളി ..ചമ്മന്തിയും ശരിയാക്കി വെച്ചിരുന്നു...കാര്യം ഉണ്ട്..രാവിലെ ഉണ്ടാക്കിയ....ഉപ്പുമാവു..ഞാന്‍ കഴിച്ചില്ല...ചായ മാത്രം കുടിച്ചു...കപ്പയും കാച്ചിലും ചമ്മന്തിയും കണ്ടാല്‍ ഞാന്‍ വിടില്ലല്ലോ...കഴിച്ചു...



 ഇതെഴുതുമ്പോള്‍ ഇവിടുത്തെ വൈദ്യുതി...പോയി...ഇത് ഒരു നിത്യ സംഭവം ആണ്....നെറ്റ കണക്ഷന്‍ ..വൈദ്യുതി എല്ലാം ഇടവിട്ടാണ് ഇവിടെ കിട്ടുന്നത്...പരാതി പറഞ്ഞു..എഴുതിയും കൊടുത്തു..എങ്കിലും ഒരു മാറ്റവുമില്ല  ഇതിനൊന്നും...സഹിക്കുക തന്നെ...







50 രൂപയുടെ മത്തി മേടിച്ചതില്‍ ഒരു പക്ഷെ പഴുക്കാത്ത ചിലതെങ്കിലും കണ്ടേക്കാം...ഉണ്ടെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് ഒരെണ്ണം വറുത്തു....മുരിങ്ങയ്ക്കയുടെ ഒരു തോരനും ...തക്കാളി രസ്സവും...കൂട്ടി ഒരു ഊണ് കഴിഞ്ഞു ..വീണ്ടു൦ കാണാം സുഹൃത്തുക്കളെ .....!!!

No comments:

Post a Comment